court

തിരുവനന്തപുരം: ചെക്ക് നൽകിയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ മാത്രം പരിഗണിക്കാൻ കൊല്ലത്ത് പ്രത്യേക ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 138-ാം വകുപ്പ് പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കാണ് കോടതി. എൽ.ഡി ടൈപ്പിസ്റ്റ്, അറ്റൻഡന്റ്, ക്ലാർക്ക് തസ്തികകൾ വർക്കിംഗ് അറേഞ്ച്മെന്റ് മുഖേനയോ പുനഃക്രമീകരണം വഴിയോ നികത്തണമെന്നും സ്വീപ്പിംഗ് ജോലികൾക്കായി ഒരു ക്യാഷ്വൽ സ്വീപ്പറെ എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി 10 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു. ചെക്ക് കേസുകൾ പരിഗണിക്കാൻ തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക കോടതിയുണ്ട്.