
തിരുവനന്തപുരം : കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ (കെ റെ റ) കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 211 പുതിയ പദ്ധതികൾ. ഇവയുടെ ആകെ മൂല്യം 6800 കോടി രൂപയാണ്. മുൻ വർഷത്തെക്കാൾ 32.70% വർദ്ധന. 2022ൽ 159 പുതിയ പദ്ധതികളാണ് രജിസ്റ്റർ ചെയ്തതെന്ന് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
191 റിയൽ എസ്റ്റേറ്റ് പദ്ധതികൾ പൂർത്തീകരിച്ചു. 8587 റിയൽ എസ്റ്റേറ്റ് യൂണിറ്റുകളുടെ വില്പന നടന്നു.
എറണാകുളത്താണ് ഏറ്റവും കൂടുതൽ രജിസ്‌ട്രേഷൻ. 78 (2787 യൂണിറ്റ്). 51 പദ്ധതികളുമായി തിരുവനന്തപുരമാണ് രണ്ടാമത് (2701 യൂണിറ്റ്). കോട്ടയം11 (444 യൂണിറ്റ്), തൃശ്ശൂർ 25 (1153 യൂണിറ്റ്), പാലക്കാട് 24 (404 യൂണിറ്റ്), കോഴിക്കോട് 14 (723 യൂണിറ്റ്), കണ്ണൂർ 3 (128 യൂണിറ്റ്)
ആലപ്പുഴ (79 യൂണിറ്റ്), പത്തനംതിട്ട (41 യൂണിറ്റ്), കൊല്ലം (15 യൂണിറ്റ്), ഇടുക്കി (12 യൂണിറ്റ്) ജില്ലകളിൽ ഓരോ രജിസ്‌ട്രേഷൻ. വയനാടും കാസർകോടും പദ്ധതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
15,14,746.37 ചതുരശ്ര മീറ്റർ ബിൽറ്റ് അപ് ഏരിയ രജിസ്ട്രേഷനാണ് കഴിഞ്ഞവർഷം നടന്നത്. അതിൽ 17,103.61 ചതുരശ്ര മീറ്ററും കൊമേഴ്സ്യൽ ഏരിയയാണ്.
രജിസ്ട്രേഷനില്ലെങ്കിൽ പിടിവീഴും
കെറെറയിൽ രജിസ്റ്റർ ചെയ്യാതെ പദ്ധതികളുടെ നിർമ്മാണം നടത്താനോ വില്പന നടത്താനോ പാടില്ല. റെറയിൽ രജിസ്റ്റർ ചെയ്ത പദ്ധതികളിൽ നിന്ന് മാത്രമേ യൂണിറ്റുകൾ വാങ്ങാവൂ. രജിസ്റ്റർ ചെയ്യാത്ത പദ്ധതികൾ കണ്ടെത്തി പിഴ ചുമത്തുന്ന നടപടികളും പുരോഗമിക്കുകയാണ്.
പദ്ധതികളുടെ രജിസ്ട്രേഷൻ
റെസിൻഷ്യൽ അപാർട്ട്‌മെന്റ്.....................................................122
വില്ല...................................................................................................56
പ്ലോട്ടുകൾ...................................................................................... 21
കൊമേഴ്സ്യൽ കം റെസിഡൻഷ്യൽ........................................ 12
ആകെ യൂണിറ്റുകൾ
റെസിഡൻഷ്യൽ അപാർട്ട്‌മെന്റ്..............................................7362
വില്ല................................................................................................1181
പ്ലോട്ടുകൾ....................................................................................1623
കൊമേഴ്സ്യൽ പദ്ധതി.................................................................56