മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രത്തിലെ രോഹിണി-അത്തം മഹോത്സവം 21 മുതൽ 31 വരെ വിവിധ പരിപാടികളോടെ നടക്കും. 21ന് രാവിലെ10.15ന് തൃക്കൊടികളേറ്റ്,10.20ന് ക്ഷേത്രത്തിൽ പുതുതായി സ്ഥാപിക്കുന്ന സി.സി.ടി.വി.കാമറയുടെ സ്വിച്ച് ഓൺ കർമ്മം ക്ഷേത്ര തന്ത്രി മധുസൂദനൻ നമ്പൂതിരി നിർവഹിക്കും. ഉച്ചക്ക് 12ന് സമൂഹ സദ്യ, രാത്രി 7.30ന് ചമയ വിളക്ക്, 8.45 ന് നൃത്തനൃത്യങ്ങൾ. 22ന് രാവിലെ 8.30ന് മഹാസുദർശന ഹോമം, ഉച്ചക്ക് 12ന് സമൂഹ സദ്യ, വൈകുന്നേരം 6.40ന് കഥാപ്രസംഗം.7.30 ന് ചമയ വിളക്ക്, 8.30ന് സിനിമാറ്റിക് ഡാൻസ്, തിരുവാതിര, കാരാക്കെ മ്യൂസിക്. 23ന് ഉച്ചക്ക് 12ന് സമൂഹ സദ്യ, വൈകുന്നേരം 6.40ന് തിരുവാതിരകളി, 6.45ന് ചിദംബരപൂജ, രാത്രി 8.30ന് ചമയ വിളക്ക്, 8.45ന് നാടകം. 24ന് 6.15ന് മഹാസുദർശന ഹോമം, ഉച്ചക്ക് 12ന് സമൂഹ സദ്യ, വൈകുന്നേരം 5.30ന് സാംസ്‌കാരിക സമ്മേളനവും അവാർഡ് വിതരണവും. കവി പ്രൊഫ.വി .മധുസൂദനൻ നായർ ഉദ്‌ഘാടനം ചെയ്യും. ചിറയിൻകീഴ് സ്റ്റേഷൻ ഓഫീസർ കെ. കണ്ണൻ അവാർഡുകൾ വിതരണം നടത്തും. രാത്രി 7.30ന് ചമയ വിളക്ക്, 9ന് നൃത്തോത്സവം, 25ന് ഉച്ചക്ക് 12ന് സമൂഹ സദ്യ, വൈകുന്നേരം 6 ന് പൗർണമി പൊങ്കാല, 6.45ന് തിരുവാതിരകളി, രാത്രി 8.45ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും, 26ന് ഉച്ചക്ക് 12ന് സമൂഹ സദ്യ, വൈകുന്നേരം 6.40ന് സർവൈശ്വര്യ പൂജ, 6.45ന് തിരുവാതിര കളി, രാത്രി 7.30ന് ചമയവിളക്ക്. 8.45ന് മെഗാ ഗാനമേള. 27ന് രാവിലെ 10.30 ന് നാഗരൂട്ട്, ഉച്ചക്ക് 12ന് സമൂഹ സദ്യ, 6.45ന് തിരുവാതിര കളി, രാത്രി 7.30ന് ചമയ വിളക്ക്, 8.45ന് തിരുവനന്തപുരം തനിമയുടെ കൊടിയേറ്റം. 28ന് ഉച്ചക്ക് 12 ന് സമൂഹ സദ്യ,രാത്രി 7.30ന് ചമയ വിളക്ക്, രാത്രി 8.45ന് അൾട്രാ ഡിജിറ്റൽ മൂവി ഡ്രാമ. 29ന് ഉച്ചക്ക് 12ന് സമൂഹ സദ്യ, വൈകുന്നേരം 6.15ന് കരോക്കെ ഗാനമേള, രാത്രി 7.30ന് ചമയ വിളക്ക്, 8.45ന് നാടകം. 30ന് രാവിലെ 9.30ന് സമൂഹ പൊങ്കാല,11.15ന് സമൂഹ സദ്യ, വൈകുന്നേരം 6.45ന് ഭക്തി ഗാനാമൃതം, രാത്രി 7.30ന് ചമയ വിളക്ക്, രാത്രി 9.50ന് ഗാനമേള, 31ന് ഉച്ചക്ക് 1.30ന് ഉറിയടി, 2.15ന് തിരുവാറാട്ട് ഘോഷയാത്ര, വൈകുന്നേരം 6ന് കരോക്കെ ഗാനമേള, രാത്രി 8.30ന് തൃക്കൊടികളിറക്ക്, വലിയ കാണിക്ക, 10.30ന് മെഗാ ഗാനമേള.