manoje-edamana-udhgadanam

ആറ്റിങ്ങൽ : കർഷക തൊഴിലാളി ക്ഷേമനി ബോർഡിന് 500 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുദാക്കൽ ,ഇളമ്പ വില്ലേജ് ഓഫീസിലേക്ക് കർഷകത്തൊഴിലാളി യൂണിയൻ (ബി. കെ .എം . യു ) മാർച്ചും ധർണയും നടത്തി. ധർണ ബി .കെ . എം. യു സംസ്ഥാന സെക്രട്ടറി മനോജ് .ബി . ഇടമന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓമന ശശി അദ്ധ്യക്ഷത വഹിച്ചു സി.പി.ഐ മണ്ഡലം അസി:സെക്രട്ടറി കോരാണി വിജു,ഡി.അനിൽകുമാർ, എം അനിൽ, ശരൺ ശശാങ്കൻ, എം. ഷാജി, സി .എസ്‌ ബാബു, വേണു ബാബുരാജൻ എന്നിവർ സംസാരിച്ചു. ബി.കെ.എം.യു നേതൃത്വത്തിൽ സംസ്ഥാനത്തെ ആയിരത്തിലധികം വില്ലേജ് ഓഫിസുകളിലേക്ക് നടത്തിയ ക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ഇളമ്പ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത് . ഒറ്റൂർ വില്ലേജ് ഓഫീസ് മാർച്ച് സി.പി.ഐ മണ്ഡല സെക്രട്ടറി സി .എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ സുലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മോഹൻദാസ്, ആറ്റിങ്ങൽ ശ്യം എന്നിവർ സംസാരിച്ചു. അഴൂർ വില്ലേജ് ഓഫീസ് മാർച്ച് വി .ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിനോദ് കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ് വിജയദാസ്, ഗംഗാ അനി എന്നിവർ സംസാരിച്ചു.