വടശേരിക്കോണം : അണ്ടൂർക്കോണം പള്ളിയാപറമ്പ് കീഴൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്രം ഉത്സവം 20 മുതൽ 26 വരെ നടക്കും.21ന് പുനഃപ്രതിഷ്ഠാ വാർഷികം നടക്കും.രാവിലെ 6ന് ഗണപതിഹോമം, 9ന് സമൂഹ പൊങ്കാല, 10 ന് കലശാഭിഷേകം, 10.30 ന് ചാന്താട്ടം, 11ന് അന്നദാനം എന്നിവയുണ്ടാകും.
22ന് രാവിലെ 10ന് ഉപദേവതാ പ്രതിഷ്ഠ, 12 ന് ക്ഷേത്ര ചുറ്റമ്പല സമർപ്പണം, 10.30 ന് അന്നദാനം.
20 നു രാവിലെ 6.30 ന് കൊടുയേറ്റ്, 8 ന് ദേവിയെ കുടിയിരുത്തൽ. 21ന് രാവിലെ 7,30 നും വൈകിട്ട് 6 നും തോറ്റംപാട്ട്, ഉച്ചയ്ക്ക് 12 ന് അന്നദാനം, 22 നു രാവിലെ 9.30 ന് സമൂഹ പൊങ്കാല,രാത്രി 8 ന് മാലപ്പുറം പാട്ട്, 23 നു രാവിലെ 10,30 ന് ആയില്യപൂജ, 24 നു രാത്രി 7,45 ന് കൊന്നുതോറ്റുപാട്ട്, 25 നു രാത്രി 7 ന് ഭജനാഞ്ജലി, രാത്രി 10 ന് തിരുവനന്തപുരം ഉജ്ജയിനിയുടെ ചിദംബരനാഥൻ സിനിമാറ്റിക് വിഷ്വൽ ഡ്രാമ അവതരിപ്പിക്കും. രാത്രി 11.30 ന് ദിക്ബലി, 26 നു വൈകിട്ട് 4.30 ന് ഗരുഡൻ തൂക്കം, രാത്രി 12 ന് പാട്ട് മാമാങ്കം.