1

പൂവാർ:കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളിന്റെ 26-ാമത് വാർഷികാഘോഷവും സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ.സി.ഐ.ഡേവിഡ് ജോയ്, സി.പി.ജസ്റ്റിൻ ജോസ്, പി.ടി.എ പ്രസിഡന്റ് പി.കോർണേലിയൂസ്,കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി,കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമൺ,പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്,കാഞ്ഞിരംകുളം ശിവകുമാർ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ചർച്ച്

ഫാ.എസ്.ബി.ആന്റണി, പൂവാർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാബിസ് അബ്ദുൾ ഹലീം കാശിഫി, കാഞ്ഞിരംകുളം കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.കെ.വിജയൻ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ഡി.സുനീഷ്, വാർഡ് മെമ്പർ ലൗലി റോസ്,മിശിഖാ ദാസ്,സീനിയർ പ്രിൻസിപ്പൽ പ്രൊ.ഡോ.കെ.ജി മോഹൻ, വൈസ് പ്രിൻസിപ്പൽ ജി.മുരളീധരൻ നായർ,സ്കൂൾ മാനേജർ എൻ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.മികച്ച വിജയം നേടിയവരെ അനുമോദിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.