
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബിൽ കോൾഡ് സ്റ്റോറേജിൽ വയ്ക്കാൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഭൂപതിവ് ഭേദഗതി ബില്ലും ഗവർണർ താമസിയാതെ ഒപ്പിടേണ്ടിവരും. കേരള ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഏറ്റവും നിർണായകമായ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഭൂപതിവ് നിയമത്തിൽ മാറ്റമുണ്ടാക്കാൻ നിയമസഭ സംഘടിതമായി തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. വ്യവസായങ്ങൾക്കിടമില്ലാത്ത സ്ഥലമെന്ന തെറ്റായ പ്രവണതയെ സർക്കാർ പൊളിച്ചെഴുതുന്നുണ്ട്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിൽ ഭൂമിയുടെ പട്ടയം അനുവദിക്കാനും കൈമാറ്റം ലളിതമാക്കാനുമുള്ള ചട്ടം രൂപീകരിക്കലാണ് മറ്റൊരു പ്രധാന ചുമതലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.