k-krishnankutty

തിരുവനന്തപുരം: അയോദ്ധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനമായ 22ന് കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്നത് വ്യാജ പ്രചരണമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

ഫേസ്ബുക്കിലൂടെ മലയാളത്തിലും എക്സിലൂടെ ഉത്തരേന്ത്യയിലും ഇത്തരം പ്രചരണം ചിലർ നടത്തുന്നുണ്ട് .ഈ പ്രചാരണം വ്യാജമാണെന്നും ഇതിൽ ആരും വഞ്ചിതരാകരുതെന്നും വ്യാജ പ്രചരണ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കു വച്ച് ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.