1

വിഴിഞ്ഞം: കാർഷിക ബിരുദ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി നൽകിവരുന്ന ഡോ.എൻ.പി.കുമാരി സുഷമ അനുസ്മരണ പുരസ്കാരം മന്ത്രി പി.പ്രസാദ് വിതരണം ചെയ്തു. വെള്ളായണി കാർഷിക കോളേജിൽ പ്രൊഫസറായിരിക്കെ അന്തരിച്ച ഡോ.എൻ.പി.കുമാരി സുഷമയുടെ സ്മരണയ്ക്കായി ഭർത്താവും റിട്ട.പ്രൊഫസറുമായ ഡോ.സി.ഭാസ്കരൻ ഏർപ്പെടുത്തിയ 10000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. പുരസ്കാരത്തിന് പുറമെ വിളപരിപാലനം,കീടശാസ്ത്രം എന്നീ വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി എന്ന നിലയിൽ ദേവിക പി.എസ് മൂന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.ആതിര തോമസ്,കൃഷ്ണപ്രിയ എന്നിവർക്കും പുരസ്കാരം ലഭിച്ചു.

റീബിൽഡ് കേരളയുടെ ഭാഗമായി കാർഷിക മേഖലയിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ രീതിയിൽ ലോകബാങ്കിന്റെ സഹായത്തോടെ 2365 കോടിയുടെ പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക കോളേജ് ഡീൻ ഡോ.റോയ് സ്റ്റീഫൻ,കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. തോമസ് ജോർജ്, ശ്രീ ഷിബു എസ്.എൽ, അക്കാഡമിക് കൗൺസിൽ അംഗങ്ങളായ ഡോ.റഫീക്കർ.എം,ആര്യ.പി, ഡോ.സി.ഭാസ്കരൻ,പി.ടി.എ പ്രസിഡന്റ് ബിനീഷ് കുമാർ.എസ്,വിജ്ഞാന വ്യാപന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സംഗീത കെ.ജി. എന്നിവർ പങ്കെടുത്തു.