
തിരുവനന്തപുരം:മുഖ്യമന്ത്രി കൈകൊടുത്താൽ അലിയുന്ന പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി ഏത് സംസ്ഥാനത്ത് ചെന്നാലും അവിടുത്തെ മുഖ്യമന്ത്രിമാർ സ്വീകരിക്കും. എക്സാലോജിക് കമ്പനി പ്രവർത്തിക്കുന്നത് കർണാടകയിൽ ആണെന്നിരിക്കെ, കോൺഗ്രസ് സർക്കാർ സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്യുമോയെന്നും കേന്ദ്രമന്ത്രി ആരാഞ്ഞു. ഡി.വൈ.എഫ്.ഐകാർക്ക് വേറെ പണിയില്ലാത്തതു കൊണ്ടാണ് ഇപ്പോൾ മനുഷ്യ ചങ്ങലയുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു.