
തിരുവനന്തപുരം: ഹൈക്കോടതിയിലെ നിലവിലെ സീനിയർ ഗവ. പ്ലീഡറുടെയും മൂന്ന് ഗവ. പ്ലീഡർമാരുടെയും ഒഴിവുകളിൽ നിയമനം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സീനിയർ ഗവ. പ്ലീഡറായി അഡ്വ. ഇ.ജി. ഗോർഡനെ നിയമിക്കും. മൂന്ന് ഗവൺമെന്റ് പ്ലീഡർമാരുടെ തസ്തികകളിലേക്ക് അഡ്വ. അജിത് വിശ്വനാഥൻ, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അഗസ്റ്റിൻ എന്നിവരെയും നിയമിക്കും.