ksta

കാട്ടാക്കട:കേന്ദ്രം കേരളത്തിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.കെ.എസ്.ടി.എ കാട്ടാക്കട സബ് ജില്ലാ കമ്മിറ്റി നിർമ്മിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെയാണ് ഫെബ്രുവരി 18 ന് മുഖ്യമന്ത്രിയും മന്ത്രിമാരും,എം.പിമാരും,എം.എൽ.എ മാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഡൽഹിയിൽ സമരം നടത്തുന്നത്.ഇത്തരമൊരു സമരം രാജ്യത്ത് തന്നെ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലൈബ്രറി ഉദ്ഘാടനം ഐ.ബി. സതീഷ്.എം.എൽ.എയും,പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള അനുമോദനം എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ ,ജി.സ്റ്റീഫൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവരും കോൺട്രാക്ടറെ ആദരിക്കൽ കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൻ.ടി.ശിവരാജനും,വസ്തുവിന്റെ പ്രമാണം സ്വീകരിക്കൽ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷും നിർവ്വഹിച്ചു .
തുടർന്ന് കാട്ടാക്കട നടക്കുന്ന പൊതുസമ്മേളനവും എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ.ഗിരി അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കൺവീനർ സി.പ്രസാദ് രാജേന്ദ്രൻ,ജി.സ്റ്റീഫൻ.എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ,സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ്,സംസ്ഥാന സെക്രട്ടറി എ.നജീബ്,എ, പ്രതാപചന്ദ്രൻ നായർ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി. രാജേഷ്,എം.എസ്.പ്രശാന്ത്,ജില്ലാ സെക്രട്ടറി സിജോവ് സത്യൻ, സബ് ജില്ലാ പ്രസിഡന്റ് പി.എസ്.രാജേഷ്,സബ് ജില്ലാ സെക്രട്ടറി പി.എസ്. ഷിജു എന്നിവർ സംസാരിച്ചു.