
തിരുവനന്തപുരം: സർക്കാർ/ സ്വകാര്യ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയ്ക്ക് 20ന് വൈകിട്ട് അഞ്ചു വരെ www.cee.kerala.gov.in ൽ അപേക്ഷിക്കാം. ഹെൽപ് ലൈൻ: 0471 2525300.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരുവർഷ കോഴ്സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് ഫീസിളവുണ്ട്. https://onlineadmission.ignou.ac.in/admission/ വഴി 31ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക് 9495000931, 9400608493
നൈപുണ്യ പരിശീലന പ്രോഗ്രാമുകൾ
തിരുവനന്തപുരം: ഐ.സി.ടി അക്കാഡമി ഒഫ് കേരളയുടെ ആറുമാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളായ സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടുഡി,ത്രീഡി ഗെയിം എൻജിനിയറിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം) മുഖേന 70% വരെ സ്കോളർഷിപ്പ് ലഭ്യമാണ്. https://ictkerala.org/open-courses വഴി 24 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 7594051437 , info@ictkerala.org
സ്കോളർഷിപ്പ്: തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ടോപ്പ് ക്ളാസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി / ഇ.ബി.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന കേന്ദ്രപദ്ധതിയായ “Top Class School Education for OBC, EBC and DNT” പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 31ഉം അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനുമുള്ള തീയതി ഫെബ്രുവരി 15ഉം അപേക്ഷകൾ ജില്ലാതലത്തിൽ പരിശോധിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26ഉം ആയി ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://scholarships.gov.in.
വനിതാ കമ്മിഷൻ ജാഗ്രതാ
സമിതി അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം : ജാഗ്രതാ സമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2022-2023 സാമ്പത്തികവർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച നാല് ജാഗ്രതാ സമിതികൾക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്) വനിതാ കമ്മിഷൻ അവാർഡ് നൽകുന്നു.
പ്രശസ്തിപത്രവും അൻപതിനായിരം രൂപയും അടങ്ങുന്നതാണ് അവാർഡ്.
അവാർഡ് നിർണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോർമയും നിർദ്ദേശങ്ങളും keralawomenscommission.gov.in ൽ.
ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അതത് സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച പ്രൊഫോർമകൾ ജില്ലാ പഞ്ചായത്തുകൾക്ക് 2024 ജനുവരി 25നകം സമർപ്പിക്കണം. കൂടുതൽ മാർക്ക് ലഭിച്ച ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു മുനിസിപ്പാലിറ്റിയുടെയും പൂരിപ്പിച്ച പ്രൊഫോർമ അതത് ജില്ലാ പഞ്ചായത്തു സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി ആമുഖ കത്ത് സഹിതം ജനുവരി 31നകം കേരള വനിതാ കമ്മിഷൻ, പട്ടം പാലസ് പിഒ, തിരുവനന്തപുരം 695 004 വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. 14 ജില്ലാപഞ്ചായത്തുകളും കോർപ്പറേഷനുകളും പൂരിപ്പിച്ച പ്രൊഫോർമകൾ സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം 31നകം നേരിട്ടോ തപാൽ മുഖേനയോ വനിതാ കമ്മിഷനിൽ സമർപ്പിക്കണം. ഫോൺ: 9495726856, 8921885818.