തിരുവനന്തപുരം: 25ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാനെ ക്ഷണിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ഇന്നലെ വൈകിട്ട് ആറിനാണ് സ്പീക്കർ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനിറ്റ് ഗവർണറുമായി സൗഹൃദസംഭാഷണം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.