വിഴിഞ്ഞം: കാർഷികകോളേജ് വെള്ളായണിയും കോർട്ടിവ പ്ലാന്റ് സയൻസുമായി ചേർന്ന് നടത്തുന്ന എ.ഐ.സി.എസ്.എ 2024 അന്താരാഷ്ട്ര സസ്യശാസ്ത്ര സിമ്പോസിയത്തിന്റെ ഉദ്ഘാടനം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് നിർവഹിച്ചു.2023 ലെ നോർമൻ ബോർലോങ്ങ് അവാർഡ് ജേതാവും അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി നായിക്,കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ.റോയ് സ്റ്റീഫൻ,കാർഷിക കോളേജ് ഗവേഷണ വിഭാഗം മേധാവി ഡോ.ഫൈസൽ എ.എച്ച്, കോർട്ടിവ അഗ്രി സയൻസ് - ഡിജിറ്റൽ അഗ്രി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ.രാമൻ ബാബു, ആസൂത്രണ ബോർഡ് അഗ്രിചീഫ് നാഗേഷ് എസ്.എസ്,വിദ്യാർത്ഥി പ്രതിനിധി വർണ മുരളി എന്നിവർ സംസാരിച്ചു. ഡോ.വി.എസ്.സന്തോഷ്, ഡോ.കണ്ണൻ ഉണ്ണി, ഡോ.അന്ന എലിസ് സ്ട്രാറ്റൻ,ഡോ.പ്രണബ് കുമാർ മണ്ഡൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.ജിജു പി.അലക്സ്,വി.എസ്.സന്തോഷ് മിത്ര,ഡോ.കണ്ണൻ ഉണ്ണി,ഡോ.രാമൻ ബാബു, കർഷകരായ ചന്ദ്രശേഖരൻ സി.പി,സുജിത്ത് എസ്.വി. എന്നിവർ പങ്കെടുത്തു.