
25 ന് നടത്താനിരുന്ന സി.ബി.സി.എസ്.എസ് ബി.എസ്‌സി ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി 2ലേക്ക് മാറ്റി. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് , ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്‌മെന്റ്, ബി.വോക് ഫുഡ് പ്രോസസ്സിംഗ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ.
ബി.എ/ബി.കോം/ബി.എ അഫ്സൽ-ഉൽ-ഉലാമ/ബി.ബി.എ/ബി.കോം അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ ബി.കോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട തീയതി 31 വരെ നീട്ടി.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് പരീക്ഷയുടെ വൈവവോസി 23 മുതൽ 25 വരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തിൽ നടത്തും.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എ സോഷ്യോളജി പരീക്ഷയുടെ വൈവവോസി ഫെബ്രുവരി 6, 7, 8 തീയതികളിൽ രാവിലെ 10ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തിൽ നടത്തും.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 19 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ അഞ്ച്) സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്സ് പ്രോഗ്രാമിന്റെ ഓൺലൈൻ ഇൻഡക്ഷൻ പ്രോഗ്രാം 19 ന് വൈകിട്ട് 7നും ഓഫ്‌ലൈൻ സമ്പർക്ക ക്ലാസ്സുകൾ 20 ന് കാര്യവട്ടം ക്യാമ്പസിലെ യൂണിവേഴ്സിറ്റികോളേജ് ഒഫ് എൻജിനിയറിംഗിലും തുടങ്ങും.
വിവിധ പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 20 ന് സർവകലാശാലയുടെ പാളയം ക്യാമ്പസ്സിൽ നടത്താനിരുന്ന വിദ്യാർത്ഥികളുടെ പേഴ്സണൽ ഹിയറിംഗ് 22ലേക്ക് മാറ്റി.
എം.ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
22 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷ ജനുവരി 23 ലേക്കും ഫെബ്രുവരി അഞ്ചിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി സൈബർ ഫോറൻസിക് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019,2020,2021,2022 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷ ഫെബ്രുവരി 13 ലേക്കും മാറ്റി വച്ചു. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി (ബേസിക് സയൻസ് കെമിസ്ട്രി, ബേസിക് സയൻസ് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്), ഇന്റഗ്രേറ്റഡ് എം.എ (ലാംഗ്വേജ് ഇംഗ്ലീഷ്) 2020 അഡ്മിഷൻ റഗുലർ പുതിയ സ്കീം പരീക്ഷകൾ 29 ന് ആരംഭിക്കും.
വൈവവോസി
നാലാം സെമസ്റ്റർ പ്രൈവറ്റ് എം.എ ഇംഗ്ലീഷ് (2021 അഡ്മിഷൻ റഗുലർ ജൂൺ 2023) പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ 29 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ ബി.എ എൽ എൽ.ബി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 30 വരെ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃ പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി അപേക്ഷകൾ ഫെബ്രുവരി ഒന്ന് വരെ ഓൺലൈനായി സ്വീകരിക്കും.
പരീക്ഷാ വിജ്ഞാപനം
മഞ്ചേശ്വരം സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ എൽ എൽ.ബി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജനുവരി 30 മുതൽ ഫെബ്രുവരി അഞ്ച് വരെ പിഴയില്ലാതെയും ഏഴ് വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.