
പാറശാല: ചെങ്കൽ മഹേശ്വരം ശിവ പാർവ്വതി ക്ഷേത്രത്തിൽ ഫെബ്രുവരി 24 മുതൽ മാർച്ച് 8 വരെ നടക്കുന്ന ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിൽ ആദ്യമായി അതിരുദ്ര മഹായജ്ഞം . ഫെബ്രുവരി 25 മുതൽ മാർച്ച് 6 വരെയാണിത് . ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ ലോക സമാധാനമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അതിരുദ്രയജ്ഞം . അതിരുദ്രയജ്ഞത്തിന്റെയും മഹാശിവരാത്രി മഹോത്സവത്തിൻെറയും വിവരങ്ങൾ ഉൾപ്പെടുന്ന പ്രോഗ്രാം മേൽശാന്തി കുമാർ മഹേശ്വരം വിശ്വശാന്തി പീഠത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ,നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ രാജ്‌മോഹൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.പി.മോഹനൻ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ, ഡോ.എസ്.മഹേഷ് ഗുരുക്കൾ, അഡ്വ.ജയചന്ദ്രൻ നായർ എന്നിവർക്ക് കൈമാറി പ്രകാശിപ്പിച്ചു.