കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആയുസ് ഹെൽത്ത്,നാവായിക്കുളം ആയുർവേദ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വനിതകൾക്കുള്ള യോഗ പരിശീലനം രണ്ടാം ഘട്ടത്തിന് തുടക്കമായി.മുക്കുകട ദേശാഭിമാനി ഗ്രന്ഥശാല ഹാളിൽ നടന്ന പരിശീലനം വാർഡ്‌ മെമ്പർ എ.ഷജീന ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ഡോ.ഗായത്രി ക്ലാസെടുത്തു.എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 10 മുതൽ നടക്കുന്ന പരിശീലനത്തിൽ താത്പര്യമുള്ള വനിതകൾക്ക് പേര്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്.