കല്ലറ:ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ പാചകപ്പുര,ഡൈനിംഗ് ഹാൾ,കമ്പ്യൂട്ടർ ലാബ്,കുടിവെള്ള സ്റ്റോറേജ് പ്ലാന്റ്,ലാബ് കെട്ടിട നിർമ്മാണ ഉദ്ഘാടനം എന്നിവയും പ്രതിഭകളെ അനുമോദിക്കലും 22ന് രാവിലെ 11ന് നടക്കും.ഡി.കെ മുരളി എം. എൽ.എ ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് ഹേമന്ദ് ജി.എസ് അദ്ധ്യക്ഷത വഹിക്കും.പ്രിൻസിപ്പൽ ലാൽ സ്വാഗതം പറയും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം,പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,ജില്ലാ പഞ്ചായത്തംഗം ബിൻഷാ ബി ഷറഫ് എന്നിവർ പങ്കെടുക്കും.