തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾ അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരത്തിൽ 'സേഫ് റോഡ്'' പദ്ധതി നടപ്പാക്കുന്നു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്ററും (നാറ്റ്പാക്) കേരള റോഡ് സേഫ്‌റ്റി അതോറിട്ടിയും ചേർന്നാണ് നടപ്പിലാക്കുക.റോഡുകളിലെ അപകട സ്പോട്ടുകൾക്ക് സമീപമുള്ള 100 സ്കൂളുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്വയം സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില)നേതൃത്വത്തിൽ,കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമും നടപ്പാക്കും.
അധികൃതർക്കും വിദ്യാർത്ഥികൾക്കും പരിശീലനം
അപകടം ഉണ്ടാകുന്നത് പ്രതിരോധിക്കുന്നതിനായി സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കും. അവബോധ ക്ളാസുകളും നൽകും. തിരക്കേറിയ സ്ഥലങ്ങളിൽ നടക്കുന്ന അപകടങ്ങൾക്ക് കാരണമായി നാറ്റ്പാക് കണ്ടെത്തിയത് കാൽനട യാത്രക്കാരുടെ അശ്രദ്ധയും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലുള്ള അലംഭാവവുമാണ്. റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ശ്രദ്ധയാണ് ഏറ്റവും കൂടുതൽ വേണ്ടത്.
പദ്ധതിയിലുൾപ്പെട്ട നഗരത്തിലെ സ്കൂളുകൾ
ഫോർട്ട് ഹൈസ്കൂൾ
ഫോർട്ട് ഗേൾസ് മിഷൻ
ഫോർട്ട് യു.പി
വലയിതുറ ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
കരമന ഗവ.എച്ച്.എസ് എൽ.പി.എസ് ആൻഡ് നഴ്സറി
ചാല ഗവ. ഹൈസ്കൂൾ
ചാല ഗവ.തമിഴ് എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് ആൻഡ് ടി.ടി.ഐ
കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ
പി.എം.ജി ഗവ.സിറ്റി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
തമ്പാനൂർ എസ്.എം.വി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ
പാളയം എൽ.എം.എസ് യു.പി സ്കൂൾ
പട്ടം ഗവ.മോഡൽ എച്ച്.എസ്.എസ് ഫോർ ഗേൾസ്
തമ്പാനൂർ യു.പി സ്കൂൾ ആൻഡ് ഗവ. സെൻട്രൽ ഹൈസ്കൂൾ അട്ടക്കുളങ്ങര