
വക്കം: മണമ്പൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കവലയൂർ ഗുരുമന്ദിരം ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി.വി തമ്പി അദ്ധ്യക്ഷത വഹിച്ച സെമിനാർ ആറ്റിങ്ങൽ എം.എൽ.എ ഒ .എസ് .അംബിക ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. പ്രിയദർശിനി 'കരട് പദ്ധതിരേഖ' പ്രകാശനം ചെയ്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീറിന് കൈമാറി. വർക്കല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർമാൻ എസ്. അക്ബർ, ക്ഷേമകാര്യ സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർമാൻ ബൈജു, ബ്ലോക്ക് മെമ്പർ ജി. കുഞ്ഞുമോൾ തുsങ്ങിയവർ പങ്കെടുത്തു.