
അതീവ ഗ്ളാമറസ് ലുക്കിൽ ബോളിവുഡ് താരം ഉർവശി റൗട്ടേല. ഹോട്ട്നെസ് ഓവർലോഡഡ് എന്ന് ആരാധകർ. മോഡലിംഗ് രംഗത്തുനിന്നാണ് ഉർവശിയുടെ അഭിനയ അരങ്ങേറ്റം. ഹേറ്റ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. തമിഴ്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മുംബയ് യിൽ 190 കോടി രൂപ വിലയുള്ള ആഡംബര ബംഗ്ളാവിലേക്ക് ഉർവശി താമസം മാറ്റിയിരുന്നു. അന്തരിച്ച പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ യഷ് ചോപ്രയുടെ ജുഹുവിലെ ബംഗ്ളാവിനോട് ചേർന്നുള്ള നാലുനില ആഡംബര മന്ദിരത്തിലാണ് ഇപ്പോൾ ഉർവശിയുടെ താമസം. മുറ്റം പൂന്തോട്ടം, ജിം എന്നിവയടക്കം ഒട്ടേറെ സൗകര്യങ്ങൾ അടങ്ങുന്നതാണ് ബംഗ്ളാവ്. ആഡംബര ബംഗ്ളാവ് ഉർവശി വാങ്ങിയതാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.