വർക്കല : ഇലകമൺ ഗ്രാമപഞ്ചായത്തിന്റെയും തോണിപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വിളപ്പുറം ചാരുംകുഴി സാംസ്കാരിക നിലയത്തിൽ നടന്ന ജീവിത ശൈലി നിർണയ ക്യാമ്പ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷൈജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വിനോജ് വിശാൽ അദ്ധ്യക്ഷത വഹിച്ചു. നിമ്മി, രതീഷ് ചന്ദ്രൻ,മിനി,വിജി എന്നിവർ പങ്കെടുത്തു.ഡോ.സുജിത്ത് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഹരി കിഷോർ.ടി .കെ നന്ദിയും പറഞ്ഞു.