
വർക്കല: കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിലെ ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂട് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി. ശിവഗിരി ശ്രീനാരായണ കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെയും കിളിമാനൂർ കെ.ആർ.ടി.എയുടെയും ആഭിമുഖ്യത്തിൽ എസ്.എൻ.ട്രസ്റ്റ് മാനേജ്മെന്റ്,വർക്കല എസ്.എൻ കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ റൈസിംഗ്സ്റ്റാർ ക്രിക്കറ്റ് ക്ലബ്, അദ്ധ്യാപകർ,അനദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായാണ് സ്വപ്നക്കൂട് യാഥാർഥ്യമാക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ വീടിന്റെ നിർമ്മാണം പൂർത്തിയാകുമെന്നും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം പറഞ്ഞു.എൻ.എസ്.എസ്. വോളന്റിയർമാരായ അതുൽ, രാഹുൽ, അഭിജിത്ത്, സഞ്ജയ്, റിച്ചു, പ്രതീക്ഷ, സംഗമി, ആര്യ, നീതു, ദേവിക, ആശാസുരഭി, അചൽ, ചരിഷ്മ, നന്ദന, ശിവപ്രിയ , കെ.ആർ.റ്റി.എ പ്രതിനിധികളായ അനീഷ്. എസ്.എൽ, ഷാമില.എം, ചിത്ര സി.എസ്, വിശാഖ്.ജി.മോഹൻ, ദീപ.ജി.എസ്, മഞ്ചു മാത്യു, അനശ്വര.എസ്.കുമാർ, രാജി മോൾ.ആർ, വിനോദ്.കെ.എസ് എന്നിവരും കോൺക്രീറ്റ് പ്രവർത്തനത്തിൽ പങ്കാളികളായി.പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, ഡോ.ആർ. രേഷ്മ, എന്നിവർ നേതൃത്ത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ്.സി.സുഗതൻ, പി.ടി.എ വൈസ് പ്രസിഡന്റും എഫ്.എസ്.എ സെക്രട്ടറിയും റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡന്റുമായ ജി.ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.