ko

കോവളം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ പിടികൂടാത്ത തിരുവല്ലം പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജമാഅത്ത് പ്രസിഡന്റ് അഡ്വ.പാച്ചല്ലൂർ നുജുമുദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.കെ.ബുഹാരി, ഇമാം സജ്ജാദ് റഹ്മാനി,എം.വെെ.നവാസ്,എം.വാഹിദ്, മുജീബ് റഹ്മാൻ,അബ്ദുൽ സമദ് ഹാജി,അബ്ദുൽ മജീദ്,ഷെെബു,റാഷിദ്, ഷഹ്നയുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.