sib

തിരുവനന്തപുരം:സൗത്ത് ഇന്ത്യൻ ബാങ്ക് അയിരൂപ്പാറ ശാഖയുടെ പ്രവർത്തനം പോത്തൻകോട്ടേക്ക് മാറ്റി. നവീകരിച്ച ശാഖ ഭീമ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ സുഹാസ് .എം.എസ് ഉദ്ഘാടനം ചെയ്തു. എസ്‌.ഐ.ബി റീജിയണൽ ഹെഡ് ജാക്വിലിൻ എം.ഫെർണാണ്ടസ്,ക്ലസ്റ്റർ ഹെഡ് ശ്രീജിത്ത് പി.വി,ബ്രാഞ്ച് ഇൻ ചാർജ് പ്രതീഷ് രാജ്.പി എന്നിവർ പങ്കെടുത്തു.മേലേമുക്കിൽ പോത്തൻകോട് വെമ്പായം റോഡിൽ വലിയകട ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് പുതിയ ശാഖ പ്രവർത്തിക്കുന്നത്.