തിരുവനന്തപുരം: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി (എ.ഐ.എഫ്.ബി) സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹം നടത്തി. സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികൾ, വിലക്കയറ്റം, അഴിമതി, ധൂർത്ത് തുടങ്ങിയവ ആരോപിച്ചായിരുന്നു സത്യഗ്രഹം. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കമ്മിറ്റിയംഗം കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.മനോജ് കുമാർ, ജില്ലാസെക്രട്ടറി ആർ.എസ്.ഹരി, ടി.യു.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുരീപ്പുഴ, യു.ഡി.എഫ് ജില്ലാ കൺവീനർ പി.കെ.വേണുഗോപാൽ, കമ്മിറ്റി അംഗങ്ങളായ ബൈജു മേനാച്ചേരി,ശ്രീജ ഹരി, സി.കെ.ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.