kseb

തിരുവനന്തപുരം: വൈദ്യുതി ബില്ലുകളിൽ ക്യൂ ആർ കോഡ് ഏർപ്പെടുത്തി അത് സ്കാൻ ചെയ്ത് പണമടയ്ക്കാനും കെ.എസ്.ഇ.ബി സൗകര്യമൊരുക്കുന്നു. നടപടികൾ ഏതാണ്ട് പൂർത്തിയായി. വൈകാതെ നിലവിൽ വരും. നിലവിൽ ജിപേ,ആമസോൺ പേ, പേ ടിഎം തുടങ്ങിയവയിലൂടെയും ഒാൺലൈനിലൂടെയും പണമടയ്ക്കാം. ക്യൂ ആർ കോഡ് കൂടി വരുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാകും.

മീറ്റർ റീഡിംഗിനൊപ്പം അപ്പോൾതന്നെ ബില്ലടയ്ക്കാനുള്ള സംവിധാനം മാർച്ച് ഒന്നുമുതൽ നിലവിൽ വരും. കാനറാ ബാങ്കുമായി സഹകരിച്ചാണിത്. വീടുകളിലെത്തുന്ന മീറ്റർ റീഡർമാരുടെ പക്കലുള്ള സ്വൈപ്പിംഗ് മെഷീനിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ പണമടയ്ക്കാം. 5,300ഓളം സ്വൈപ്പിംഗ് മെഷീനുകൾ ഇതിനായി തയ്യാറാക്കി. നിലവിൽ 60 ശതമാനം ഉപഭോക്താക്കളും ഒാൺലൈനായാണ് പണമടയ്ക്കുന്നത് എന്നതിനാൽ ബിൽ കൗണ്ടറുകളുടെ എണ്ണം കെ.എസ്.ഇ.ബി വെട്ടിക്കുറച്ചിട്ടുണ്ട്. കാഷ്യർമാരെ മറ്റ് തസ്തികകളിലേക്ക് പുനർവിന്യസിച്ചു.

തകരാർ പരിഹരിച്ചു
വ്യാഴാഴ്ചയുണ്ടായ സെർവർ തകരാർ പരിഹരിച്ചതോടെ കെ.എസ്.ഇ.ബിയുടെ ബിൽ പേയ്മെന്റ് സംവിധാനം ഇന്നലെ രാവിലെയോടെ പുന:സ്ഥാപിച്ചു. ഇന്നലെ ബില്ലടയ്ക്കലിന് തടസമുണ്ടായില്ല.