
വർക്കല : ആതുരസാമൂഹ്യ സേവന മേഖലകളിൽ ആറ് പതിറ്റാണ്ട് പൂർത്തിയാക്കിയ ഡോ.കെ. സുധാകരൻ, ഡോ. രേണുക എന്നിവരെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും ശ്രീനാരായണ ധർമ്മ സഘം ട്രസ്റ്റും ചേർന്ന് ആദരിച്ചു. ഹോസ്പിറ്റലിൽ നടന്ന ചടങ്ങ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവർ ചേർന്ന് ഡോ.കെ.സുധാകരനെയും ഡോ.രേണുകയെയും പൊന്നാട അണിയിച്ച് ഉപഹാരം നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ.റ്റിറ്റി പ്രഭാകരൻ ,ആർ.എം.ഒ ഡോ.ജോഷി, നഴ്സിംഗ് സൂപ്രണ്ട് ബീന.ബി , സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്, ജി.ഡി.പി.എസ് വൈസ് പ്രസിഡന്റ് അനിൽ തടാലിൽ എന്നിവർ സംസാരിച്ചു.ഡോ.എസ്. കെ. നിഷാദ് സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി നന്ദിയും പറഞ്ഞു. ഹോസ്പിറ്റലിന്റെ വികസനത്തിന് ആവശ്യമായ സഹായം നൽകുമെന്ന് ഡോ: സുധാകരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.