gsmm

തിരുവനന്തപുരം: മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സുതാര്യമായ പ്രവർത്തനത്തിന് പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ജി.എസ്.ഐ കേരള യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ (ജി.എസ്.ഐ) ദേശീയ ഭൗമരസതന്ത്ര ഭൂപടവിവരങ്ങൾ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ജിയോകെമിക്കൽ മാപ്പിംഗിലൂടെ വിപുലമായ വിവരശേഖരണം നടത്തിയതിന് ജി.എസ്.ഐയെ മന്ത്രി അഭിനന്ദിച്ചു.

ജി.എസ്.ഐ അഡിഷണൽ ഡയറക്ടർ ജനറലും ദക്ഷിണ മേഖലാ മേധാവിയുമായ സി.എച്ച്.വെങ്കിടേശ്വര റാവു, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി.ജയപ്രസാദ്, ജി.എസ്.ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. വി.അമ്പിളി എന്നിവർ സംസാരിച്ചു.
ധാതുപര്യവേക്ഷണത്തിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും ഡാറ്റാ ഉപയോഗത്തെക്കുറിച്ചുമായിരുന്നു ശില്പശാല.

ജി.എസ്.ഐയുടെ എൻ.ജി.സി.എം പദ്ധതി, എൻ.ജി.സി.എം ഡാറ്റാ കൈകാര്യം ചെയ്യൽ, ജി.എസ്.ഐ യുടെ 'ഭൂകോശ്" പോർട്ടലിൽ നിന്ന് എൻ.ജി.സി.എം ഡാറ്റാ ലഭ്യമാക്കലും പ്രയോഗവും എൻ.ജി.ഡി.ആർ പോർട്ടലും ഡാറ്റാ ലഭ്യതയും തുടങ്ങിയ വിഷയങ്ങൾ വിദഗ്ദ്ധർ അവതരിപ്പിച്ചു.