
തിരുവനന്തപുരം : 2023ലെ അരുണോദയം പുരസ്കാരം സ്വാമി സൂക്ഷ്‌മാനന്ദയ്ക്ക് നൽകുമെന്ന് ജൂറികമ്മിറ്റി ചെയർമാൻ പ്രൊഫ.എം.ആർ.സഹൃദയൻതമ്പി അറിയിച്ചു.
സംസ്കൃത വൈദ്യഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിന് അരുണോദയം എന്ന ഭാഷാവ്യാഖ്യാനം നൽകിയ കായിക്കര പി.എം.ഗോവിന്ദൻ വൈദ്യരുടെ സ്‌മരണാർത്ഥം ഇടക്കുടി കുടുംബട്രസ്റ്റും അരുണോദയം ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. 26ന് വർക്കല പാലച്ചിറ മേവ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പുരസ്കാരം നൽകും. കാപ്പ ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ് അനിൽകുമാർ ചടങ്ങിൽ പങ്കെടുക്കും.
ഇടക്കുടി ട്രസ്റ്ര് പ്രസിഡന്റ് ധനഞ്ജയൻ, സുജിത് കുമാർ, സജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.