gov

തിരുവനന്തപുരം: മാതൃരാജ്യത്തിനായി അമൂല്യമായ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ സംഘടിപ്പിച്ച 'മാ, മാട്ടി, മാതൃഭൂമി' എന്ന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച സൈനികരെയും അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കുന്ന സൈനികരേയും ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളായ വീർ നാരികളെയും ചടങ്ങിൽ ആദരിച്ചു.കരസേനാ ദിനത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയർ എം.പി.സലിൽ, അദ്ദേഹത്തിന്റെ പത്നിയും ആർമി ഫാമിലി വെൽഫയർ ഓർഗനൈസേഷൻ സീനിയർ ഡയറക്ടറുമായ സുനിത അംബിക എന്നിവരും പങ്കെടുത്തു. തൂത്തുക്കുടിയിലെ പ്രളയബാധിത മേഖലകളിൽ ദുരന്ത നിവാരണത്തിനുപയോഗിച്ച ആധുനിക ഉപകരണങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.