
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്), (എൻജി.കോളേജ്) - കാറ്റഗറി നമ്പർ 723/2021 തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം 23, 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് നടക്കും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ 7 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546441.
സർട്ടിഫിക്കറ്റ് പരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഗവ.പോളിടെക്‌നിക്‌സ്) (ഒന്നാം എൻ.സി.എ.-ഈഴവ/തീയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 739/2022) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന 23ന് പി.എസ്.സി.ആസ്ഥാനത്ത് നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 0471 2546441ൽ ബന്ധപ്പെടണം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇ.ഇ.ജി. ടെക്‌നീഷ്യൻ ഗ്രേഡ്2 (കാറ്റഗറി നമ്പർ 410/2022)
തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന 23ന് പി.എസ്.സി ആസ്ഥാനത്ത് നടക്കും. വിവരങ്ങൾക്ക് 0471 2546334.
കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ നിയമനം
തിരുവനന്തപുരം : കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ് , ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ എ.സി.ആർ ലാബുകളിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 2 തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഈമാസം 29ന് 11ന് കോട്ടയം മെഡിക്കൽ കോളേജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡ്, റീജിയണൽ മാനേജരുടെ കാര്യാലയത്തിലാണ് അഭിമുഖം. താത്പര്യമുള്ളവർ 10.30ന് മുമ്പ് സർട്ടിഫിക്കറ്റുകളുടെ അസൽ / സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
റൂസയിൽ പ്രോഗ്രാം അസിസ്റ്റന്റ്
തിരുവനന്തപുരം: റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് 22ന് വൈകിട്ട് 5നകം അപേക്ഷിക്കാം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി. ഒ., തിരുവനന്തപുരം – 695034. ഇ-മെയിൽ: keralarusa@gmail.com. ഫോൺ: 0471 – 2303036.