1

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരൻ ഡോ.ഭദ്രാനന്ദ് സ്വാമിയിൽ നിന്ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ അക്ഷതം ഏറ്റുവാങ്ങി. തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടൽ മാനേജിംഗ് ഡയറക്ടർ ജി.മോഹൻദാസിന്റെ സാന്നിദ്ധ്യത്തിലാണ് കൈമാറിയത്.

യുവതലമുറയുടെ സംരക്ഷണത്തിനായി കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരെ പോരാടാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്ന് സ്വാമി ഭദ്രാനന്ദ് കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. സനാതന ധർമ്മത്തിന്റെ പ്രാധാന്യവും ആർ.എസ്‌.എസിന്റെ മഹത്വവും സമൂഹത്തിൽ പ്രചരിപ്പിക്കാൻ വി.മുരളീധരനെപ്പോലുള്ള ദേശസ്‌നേഹികളായ നേതാക്കൾ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.