ss

സൂരി നായകനായി എത്തുന്ന ചിത്രത്തിന് ഗരുഡൻ എന്നു പേരിട്ടു. ഉണ്ണി മുകുന്ദനും ശശികുമാറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വിടുതലൈ എന്ന ചിത്രത്തിനുശേഷം സൂരി എന്ന നടന്റെ അഭിനയസാദ്ധ്യത വർദ്ധിപ്പിക്കുന്ന സിനിമയാകും ഗരുഡൻ എന്നു ടൈറ്റിൽ ഗ്ളിംപ്സ് വീഡിയോ വ്യക്തമാക്കുന്നു. ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വെട്രിമാരൻ ആണ് രചന. .ലാക് സ്റ്റുഡിയോസും ഗ്രാഡ് റൂട്ട് സിനി കമ്പനിയും ചേർന്നാണ് നിർമ്മാണം. ആർതർ വിൽസനാണ് ഛായാഗ്രഹണം. യുവൻശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. സമുദ്രകനി, ശിവദ, രേവതി ശർമ്മ, രാജേന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്. നേരത്തേയും ഉണ്ണി മുകുന്ദൻ തമിഴ്, തെലുങ്ക് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.അതേസമയം വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ 2 ചിത്രീകരണഘട്ടത്തിലാണ്.