തിരുവനന്തപുരം: ശ്രീവരാഹം നായർ കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ 25, 26 തീയതികളിൽ നടക്കും. 25ന് വൈകിട്ട് 5ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര മുക്കോലയ്ക്കൽ ക്ഷേത്ര സന്നിധിയിൽ എത്തുമ്പോൾ നൂറ് ദീപങ്ങൾ തെളിക്കും. 26ന് വൈകിട്ട് 6ന് ക്ഷേത്ര മൈതാനത്ത് സംഘടിപ്പിക്കുന്ന സമാപനചടങ്ങുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

കരയോഗം പ്രസിഡന്റ് പി.കെ. സോമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ, വി.എസ്. ശിവകുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, കൗൺസിലർ കെ.കെ. സുരേഷ്, കൗൺസിലറും കരയോഗം സെക്രട്ടറിയുമായ എസ്. വിജയകുമാർ, കരയോഗം വൈസ് പ്രസിഡന്റ് ബി. സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും. കുടുംബസംഗമം, സാംസ്കാരിക പ്രഭാഷണം, പ്രതിഭകളെ ആദരിക്കൽ, പ്രസിഡന്റ് - സെക്രട്ടറി എന്നീ നിലകളിൽ ഭരണസാരഥ്യം വഹിച്ചവരെയും മുതിർന്ന കരയോഗാംഗങ്ങളെയും ആദരിക്കൽ, കലാ - കായിക മത്സര വിജയികൾക്കുള്ള സമ്മാനദാനം, അദ്ധ്യാത്മരാമായണ വിതരണം എന്നിവയും നടക്കും.