sammelanam

തിരുവനന്തപുരം: കെ.ജി.എം.ഒ.എയുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും ഇടുക്കിയിൽ നടക്കും. മൂന്നാർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന വിശിഷ്ടാതിഥിയാകും. നാളെ ഉച്ചയ്ക്ക് രണ്ടിന് പൊതുപരിപാടിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയാകും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനാവൻ, കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാര ബീഗം, കെ.ജി.ഐ.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. വിനോദ് പി.കെ തുടങ്ങിയവർ സംസാരിക്കും.