തിരുവനന്തപുരം: റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലുള്ളവർ കേരള സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി.വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകാൻ നടപടി സ്വീകരിക്കണമെന്നു മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.

എ.ഐ.വൈ.എഫ് സംസ്ഥാന നേതാക്കളായ ആദർശ്, ആർ.എസ്. ജയൻ എന്നിവർ സംസാരിച്ചു. നിയമനം നടത്താൻ തയ്യാറായില്ലെങ്കിൽ അടുത്തമാസം മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ കത്തിച്ച മെഴുകുതിരികളുമായി ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.