തിരുവനന്തപുരം : ചെമ്പഴന്തി ചെന്നാവൂർ ദേവീക്ഷേത്രം പ്രതിഷ്‌ഠാ വാർഷികവും
കാപ്പുകെട്ടി കുടിയിരുത്ത് മഹോത്‌സവവും ജനുവരി 24 മുതൽ 30 വരെ നടക്കും. ഉത്സവദിവസങ്ങളിൽ പതിവ് ചടങ്ങുകൾ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, നവകലശപൂജ, കളമെഴുത്ത് പൂജ, ഭദ്രകാളിപ്പാട്ട്, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഒന്നാംദിവസം വൈകിട്ട് എട്ടു മണിക്ക് കാപ്പുകെട്ടി കുടിയിരുത്തും ഭക്തിഗാനാഞ്ജലിയും ഉണ്ടായിരിക്കും. മൂന്നാംദിവസം വൈകിട്ട് ആറ് മണിക്ക് മാലഘോഷയാത്ര, രാത്രി എട്ടിന് അവിട്ടം തിരുനാൾ ആദിത്യവർമ്മയ്ക്ക് ചെന്നാവൂരമ്മ പുരസ്കാര സമർപ്പണം എന്നിവ ഉണ്ടായിരിക്കും.