highcourt

തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ നടത്തിപ്പിനായി പുതിയ അഭിഭാഷകനെ നിയോഗിച്ച് ഗവർണർ. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന, തൃപ്പൂണിത്തുറയിൽ താമസിക്കുന്ന അഡ്വ. ശ്രീകുമാറിനെയാണ് നിയോഗിച്ചത്. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഇനി ശ്രീകുമാറായിരിക്കും വാദിക്കുക. നേരത്തേ ഗവർണർക്ക് രാജ്ഭവനിലെത്തി നിയമോപദേശം നൽകിയിരുന്ന അഭിഭാഷകനായിരുന്ന ശ്രീകുമാർ. 2022 നവംബറിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ്.ഗോപകുമാരൻ നായരെ ഗവർണർ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസുലാക്കിയിരുന്നു. കേസ് നടത്തിപ്പിലടക്കം പാളിച്ചയുണ്ടായതിനെ തുടർന്നാണ് ശ്രീകുമാറിനെ പുതിയ അഭിഭാഷകനാക്കിയതെന്നാണ് സൂചന. നിയമോപദേശകനായി ഗോപകുമാരൻ നായർ തുടരുന്നതായി രാജ്ഭവൻ അറിയിച്ചു.