
തിരുവനന്തപുരം: മികച്ച ഭരണാധികാരിയും സമാനതകളില്ലാത്ത ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ടി.കെ.ദിവാകരനെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ പറഞ്ഞു.ടി.കെ ദിവാകരൻ 48-ാം ചരമവാർഷികത്തോടനു ബന്ധിച്ച് ആർ.എസ്.പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുൻ എംഎൽഎയും പാർട്ടി നേതാവുമായിരുന്ന കെസി വാമദേവൻ, ജി എൻ പോറ്റി എന്നിവരെയും യോഗത്തിൽ അനുസ്മരിച്ചു. വി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.വിനോബാ താഹ, പി. ശ്യാംകുമാർ, കരിക്കകം സുരേഷ്, നന്ദിയോട് ബാബു, നാവായിക്കുളം ബിന്നി എന്നിവർ പ്രസംഗിച്ചു.