
തിരുവനന്തപുരം: ബ്രിട്ടീഷ് പൗരത്വം നേടിയ, കൊല്ലം ശൂരനാട് സ്വദേശിയായ പ്രൊഫസർ ഡോ.ജി.രാധാകൃഷ്‌ണ പിള്ളയെ കാലിക്കറ്റ് സർവകലാശാല പ്രൊഫസർ സ്ഥാനത്തു നിന്ന് പുറത്താക്കിയതിൽ ഗവർണറുടെ ഹിയറിംഗ് ഇന്ന്. ലൈഫ് സയൻസ് പ്രൊഫസറായിരുന്ന അദ്ദേഹം ഗവേഷണത്തിനായി ബ്രിട്ടണിലെത്തി അവിടെ പൗരത്വം നേടുകയായിരുന്നു.
വാഴ്സിറ്റിയെ അറിയിക്കാതെയാണ് വിദേശ പൗരത്വം നേടിയതെന്നും വിദേശ പൗരന് ഇവിടെ പഠിപ്പിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തെ പുറത്താക്കി. ഗവർണർ ഈമാസം 31നകം ഹിയറിംഗ് നടത്തി തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് അടിയന്തര ഹിയറിംഗ് .