തിരുവനന്തപുരം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വകമാറ്റാനും എതിർക്കുന്ന എ.ഐ.ടി.യു.സി ഉൾപ്പെടെയുള്ള സംഘടനകളെ ബോർഡിൽ നിന്ന് ഒഴിവാക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് എ.ഐ.ടി.യുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സി പ്രതിനിധികളെ ട്രസ്റ്റ് പുനസംഘടനയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പട്ടം ഇ.പി.എഫ് കമ്മിഷണറേറ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വിജയൻ കുനിശ്ശേരി, എം.ജി.രാഹുൽ എന്നിവർ പ്രസംഗിച്ചു. സി.പി.മുരളി, കെ.കെ.അഷറഫ്, പി.കെ.മൂർത്തി, പി.സുബ്രമണ്യൻ, കെ.മല്ലിക, എലിസബത്ത് അസീസി, കെ.സി.ജയപാലൻ, കെ.ജി.ശിവാനന്ദൻ, കെ.വി.കൃഷ്ണൻ, ഗോവിന്ദൻ പള്ളികാപ്പിൽ, ആർ.സജിലാൽ, പി.വി.സത്യനേശൻ, കവിതാ രാജൻ, ജി.ലാലു, എ.ശോഭ എന്നിവർ നേതൃത്വം നൽകി.