photo

നെടുമങ്ങാട്: ആനാട് ഗവ. ആയുർവേദ ആശുപത്രിക്ക് വീൽചെയർ സമ്മാനിച്ച് ഉഴമലയ്ക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ. 2003-2005 പ്ലസ് ടു ബാച്ച് സംഘടനയായ 'തേൻ മിഠായി" അംഗങ്ങളാണ് വീൽചെയറുമായി ആശുപത്രി സന്ദർശിച്ചത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചറുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പാണയം നിസാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കവിത പ്രവീൺ, മെമ്പർ സുമയ്യ, ആശുപത്രി വികസന കമ്മിറ്റി മെമ്പർ വഞ്ചുവം ഷറഫ്, ഡോ.അനീഷ്, പൂർവ വിദ്യാർത്ഥി സംഘടന മെമ്പർ ഷിബു, ഡോ.വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു. ഉഴമലയ്ക്കൽ സ്‌കൂൾ മുൻ പ്രിൻസിപ്പൽ ലതാംബിക വീൽചെയർ കൈമാറി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.ജെ. സെബി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. പൂർണിമ നന്ദിയും പറഞ്ഞു.