തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിന്റെ വിവരശേഖരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഉത്തരവ്. 2022-23 വർഷത്തെ അക്കൗണ്ടുകൾ ജനുവരി 31നകം 2023-24 വർഷത്തെ അക്കൗണ്ടുകൾ ജൂലായ് 31ന് മുമ്പായും ക്രമീകരിക്കണം. പ്രീമിയം തുക സർക്കാർ മുൻകൂറായി നൽകുന്നുണ്ട്. എന്നാൽ വാർഷിക കണക്കെടുപ്പിൽ സർക്കാർ നൽകിയ തുകയും ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത തുകയും തമ്മിൽ വലിയ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് വിവരശേഖരം പരിശോധിച്ച് നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിട്ടത്.