തിരുവനന്തപുരം: കേരള ബ്രാഹ്മണ സഭ ജില്ലാ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന കോല മത്സരം നാളെ രാവിലെ 7ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടത്തും. 100ലധികം വനിതകൾ പങ്കെടുക്കും.വിധി നിർണയം 8ന് ആരംഭിക്കുമെന്ന് സംഘാടകരായ രാധാ രംഗൻ,രമ.കെ.അയ്യർ, രാജലക്ഷ്മി പി.അയ്യർ എന്നിവർ അറിയിച്ചു.