തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാളാഘോഷങ്ങൾ ആരംഭിച്ചു. ഇടവക വികാരി വിൽഫ്രഡ് എമിലിയാസ് പതാക ഉയർത്തി. തുടർന്ന് ഫാ. ഫ്രാൻസിസ് സഹായത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ദിവ്യബലികൾക്ക് ഫാ. മുത്തപ്പൻ അപ്പോലി, ഡോ. ജോർജ്ജ് ഗോമസ്, ഫാ. വിജിൽ ജോർജ്ജ്, ഫാ. ജെറോം അമൃതയ്യൻ, ഫാ. ജോർജ്ജ് ലിജോ, ഫാ. ദീപക് ആന്റോ എന്നിവർ നേതൃത്വം നൽകും. 27ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ഫാ. ഡേവിഡ്‌സൺ ജസ്റ്റസ്, ഫാ. ഡാർവിൻ ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകും. 3ന് നഗരവീഥികളിലൂടെ വിശുദ്ധന്റെ രൂപവും വഹിച്ചുകൊണ്ടുള്ള തിരുസ്വരൂപ പ്രദക്ഷിണം നടക്കും. 23,24,25 തീയതികളിൽ രാത്രി 7ന് കുന്നുകുഴി സെന്റ് സെബാസ്റ്റ്യൻ നഗറിൽ ഫാ. റോജൻ എസ്. റോബർട്ടും സംഘവും നയിക്കുന്ന ആത്മീയ ഉണർവ് ധ്യാനം. തിരുനാൾ സമാപനദിനമായ 28ന് കുന്നുകുഴി സെന്റ് സെബാസ്റ്റ്യൻസ് നഗറിൽ നേർച്ചസദ്യ. വൈകിട്ട് 5ന് സമാപന സമൂഹ ദിവ്യബലിക്ക് ഫാ. ലെനിൻ ഫെർണാണ്ടസ് മുഖ്യകാർമ്മികനായിരിക്കും. ഫാ. ഡൈസൺ വചന സന്ദേശം നൽകും.