തിരുവല്ലം: ഇടയാർ കൊടിയിൽ ശ്രീയോഗീശ്വര മൂർത്തി ദേവീക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ഇന്ന് ആരംഭിക്കും. 24ന് സമാപിക്കും.ഇന്ന് രാവിലെ 6.30ന് തൃക്കൊടിയേറ്റ്,5.45ന് ആദിത്യ പൊങ്കാല,6ന് ഗണപതിഹോമം,വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന,7.30ന് അത്താഴപൂജ.നാളെ വൈകിട്ട് 7ന് സർപ്പബലി,7.30ന് അത്താഴപൂജ.22ന് വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന,7ന് ഭഗതിസേവ,7.30ന് അത്താഴപൂജ.23ന് രാവിലെ 6.45ന് ഉഷപൂജ, മഹാഗണപതിഹോമം,വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന, 8.15ന് പള്ളിവേട്ട.
24ന് രാവിലെ 6ന് നടതുറക്കൽ,അകത്തെഴുന്നള്ളത്ത്,മഹാഗണപതി ഹോമം,11ന് ഉച്ചപൂജ,പടുക്ക സമർപ്പണം, 12ന് നടഅടയ്ക്കൽ,1ന് നടതുറക്കൽ,ആറാട്ട് ബലി,2ന് ആറാട്ട്,കൊടിയിറക്ക്,3ന് അകത്തെഴുന്നള്ളത്ത്,ആറാട്ട് കലശം, വൈകിട്ട് 4ന് സമൂഹപൊങ്കാല, 7.30ന് അത്താഴപൂജ, 12ന് പടുക്ക സമർപ്പണം, 2ന് പൊങ്കാല വിളയാടൽ തമ്പുരാന് പൂപ്പട,മംഗള ഗുരുസി.