
തിരുവനന്തപുരം: പണം തിരികെ ചോദിച്ചതിന് ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. ശ്രീവരാഹം സ്വദേശി സതീഷ് കുമാറർ (45) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മണക്കാട് സ്വദേശി കടമായി കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം വഴിയിൽ തടഞ്ഞ് മർദ്ദിച്ചത്. മർദ്ദനമേറ്റയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.