വിതുര: എ.എ.റഹീം എം.പിയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 41 ലക്ഷംരൂപ വിനിയോഗിച്ച് വിതുര പഞ്ചായത്തിലെ കല്ലാർ വാ‌ർ‌ഡിൽ നിർമ്മിക്കുന്ന കല്ലാർമൊട്ടമൂട് ഇടമൺപുറം പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11ന് എ.എ.റഹീം നിർവഹിക്കും. ജി.സ്റ്റീഫൻ എം.എൽ.എ,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്.കല്ലാർ വാർഡ്മെമ്പർ സുനിത എന്നിവർ പങ്കെടുക്കും.